ചങ്ങരംകുളത്ത് നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം.

 


ചങ്ങരംകുളം കല്ലുര്‍മ്മയില്‍ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു.

ചങ്ങരംകുളം കാഞ്ഞിയൂര്‍ സ്വദേശി കിഴക്കൂട്ട് വളപ്പില്‍ സമദിന്റെ മകന്‍ റമീസ് (24 )ആണ് മരിച്ചത്.കൂടെ സഞ്ചരിച്ച ഐനിച്ചോട് സ്വദേശി ബക്കറിന്റെ മകന്‍ അന്‍ഷാദ് (26) നാണ് ഗുരുതരമായി പരിക്കേറ്റത്.

ഞായറാഴ്ച രാത്രി 11 മണിയോടെ കല്ലുര്‍മ്മ തരിയത്ത് ജുമാമസ്ജിദിന് സമീപത്താണ് അപകടം.യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് മറിയുകയായിരുന്നു.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും റമീസിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

പരിക്ക് ഗുരുതരമായതിനാല്‍ അന്‍ഷാദിനെ പിന്നീട് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

മരിച്ച റമീസിന്റെ മൃതദേഹം ചങ്ങരംകുളം സണ്‍റൈസ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.മൃതദേഹം തിങ്കളാഴ്ച കാലത്ത് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.

Below Post Ad