എടപ്പാൾ : കോക്കൂർ സ്വദേശി ബഹ്റൈനിൽ കുഴഞ്ഞ് വീണ് മരിച്ചു. സൗദിയിൽ നിന്നും കുടുംബ സമേതം സന്ദർശക വിസയിൽ ബഹ്റൈനിലെത്തിയ കോക്കൂർ ചെക്കോട്ടു വളപ്പിൽ സിദ്ധിക്കിൻ്റെ മകൻ റിയാസുദ്ധീൻ(36)ആണ് മരിച്ചത്.
ബന്ധുക്കൾക്കൊപ്പം ഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു.ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിവരം.
ഉപ്പയും ഉമ്മയും സഹോദരങ്ങളും സൗദിയിൽ ഉണ്ട്.കെഎംസിസിയുടെ നേതൃത്വത്തിൽ മയ്യിത്ത് നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു.