പാലക്കാട് : കേന്ദ്ര സര്‍ക്കാരിന്റെ സ്വദേശ് ദര്‍ശന്‍ 2.0 സ്‌കീമില്‍ ഉള്‍പ്പെടുത്തി നവീകരണ പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ നാളെ (സെപ്റ്റംബര്‍ 11) മുതല്‍ മലമ്പുഴ ഉദ്യാനം അടച്ചിടുന്നു.
ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഉദ്യാനത്തിലേക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശനം ഉണ്ടാകില്ലെന്ന് മലമ്പുഴ ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
മൈസൂർ വൃന്ദാവൻ മാതൃകയിൽ മലമ്പുഴ ഉദ്യാനത്തെ അണിയിച്ചൊരുക്കാനുള്ള പ്രവൃത്തികൾക്കു തുടക്കമായി.
കേന്ദ്ര സർക്കാരിന്റെ ‘സ്വദേശി ദർശൻ’ പദ്ധതിയിൽ ഉൾപ്പെടുത്തി 78.78 കോടി രൂപ ചെലവിലാണു നവീകരണം. അടുത്ത വർഷം മാർച്ച് അവസാനത്തോടെ നവീകരണം പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നത്