കൂറ്റനാട്:വട്ടെനാട് ഹൈസ്കൂളിലെ 70-71 എസ് എസ് എൽ സി ബാച്ചിലെ സഹപാഠികൾ വാവനൂരിലെ ഗാമിയോ കൺവെൻഷൻ സെന്ററിൽ സംഗമിച്ചു.
സപ്തതി പിന്നിടുന്നവർ തുടർച്ചയായി നാലാം തവണയാണ് ഒത്ത് ചേർന്നത്.പ്രൊ. രാജൻ സംഗമം ഉദ്ഘാടനം ചൈയ്തു. ടി എം നാരായണൻ അധ്യക്ഷനായി. ബഷീർ തട്ടത്താഴത്ത്, കാസിം, സരസ്വതി, ഉണ്ണികൃഷ്ണൻ, ഡോ. അരവിന്ദാക്ഷൻ, ഡോ. ദിവാകരൻ. ബാലകൃഷ്ണൻ. ഹമീദ്, മുത്തു തുടങ്ങിയവർ ഓർമ്മകൾ പങ്ക് വെച്ചു.
ശ്രീദേവി, സരോജിനി, സരസ്വതി എന്നിവരുടെ ഗാന ആലാപനം സംഗമത്തിന് കൊഴുപ്പേകി.എല്ലാ കൊല്ലവും ഒത്ത് ചേരാനും വിനോദ യാത്രകൾ സംഘടിപ്പിക്കാനും തീരുമാനിച്ചു.