തിരുവേഗപ്പുറ പാലത്തിൽ വിള്ളൽ; ഇന്ന് രാത്രി മുതൽ വലിയ വാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണം

 


വളാഞ്ചേരി പട്ടാമ്പി റൂട്ടിലെ തിരുവേഗപ്പുറ പാലം ഇന്ന് രാത്രി മുതൽ പ്രവേശനം ചെറിയ വാഹനങ്ങൾക്ക് മാത്രം. 1.11.2025 ന് ചേർന്ന തിരുവേഗപ്പുറ പാലം അപകടാവസ്ഥ അവലോകന യോഗത്തിൽ അന്തിമമായി എടുത്ത തീരുമാനങ്ങൾ 2 മീറ്റർ ഉയരത്തിലുള്ള വാഹനങ്ങൾ മാത്രമെ ഇന്ന് അർദ്ധരാത്രി മുതൽ ക്രോസ് ബാർ വെച്ച് കടത്തിവിടുകയുള്ളു. 

നാളെ രാവിലെ മുതൽ വലിയ വാഹനങ്ങളൊന്നും പാലത്തിലൂടെ കടത്തിവിടുന്നതല്ല. പാലത്തിന് അപ്പുറവും ഇപ്പുറവും ബസ്സുകൾ സർവ്വീസ് നടത്തും. ആംബുലൻസ് ഫയർഫോഴ്സ് എന്നീ വാഹനങ്ങൾക്ക് നിബന്ധനകൾ ബാധകമാവില്ല. കാൽനടയാത്രക്കാർക്ക് പ്രത്യേക സൗകര്യം ഒരുക്കും.

 പാലം സുരക്ഷാ അതോറിറ്റി അടിയന്തിരമായി സ്ഥലം സന്ദർശിച്ച് ആവശ്യമായ നടപടികൾ ത്വരിതഗതിയിൽ സ്വീകരിക്കും. പുതിയ പാലത്തിനുള്ള നടപടിക്രമങ്ങൾ സ്വീകരിക്കും. MLA പ്രതിനിധികൾ PWD പാലം EE, AXE ഓവർസിയർ പട്ടാമ്പി തിരൂർ തഹസിൽദാർമാർ RTO മാർ വളാഞ്ചേരി കൊപ്പം പോലീസ് ഇരിമ്പിളിയം തിരുവേഗപ്പുറ പഞ്ചായത്ത് ഭരണസമിതികൾ ജീവനക്കാർ ബസ് ഓണേഴ്സ് പ്രതിനിധികൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ നാട്ടുകാർ, എന്നിവർ പങ്കെടുത്തു. 



Below Post Ad