ആറുവരിപ്പാതയിൽ അപകടം പതിവാകുന്നു

 


തിരൂരങ്ങാടി : ദേശീയപാതയിൽ കക്കാട് ആറുവരിപ്പാതയിൽ അപകടം പതിവാകുന്നു. ദേശീയപാതയിലെ അശാസ്ത്രീയതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകൾ. കോഴിച്ചെനഭാഗത്തു നിന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള റോഡിലാണ് അപകടം നടക്കുന്നത്.

ഇന്നലെ ഒരു കാർ ഇവിടെ മറിഞ്ഞു. റോഡിലെ ഇറക്കത്തിലെ വളവാണ് അപകട കാരണമെന്ന് നാട്ടുകാരും ഡ്രൈവർമാരും പറയുന്നു. മഴ പെയ്‌താൽ റോഡിൽ വാഹനങ്ങൾ വഴുതുന്നതാണ് പ്രധാന കാരണമത്രെ. വേഗതയിൽ വരുന്ന വാഹനങ്ങൾ വളവിൽ മറിയുന്നു.

ഇവിടെ ആറുവരിപ്പാത താഴ്‌ചയിൽ ആയതിനാൽ അപകട സമയത്ത് രക്ഷാപ്രവർത്തനം നടത്താൻ നാട്ടുകാർക്ക് എത്തി പ്പെടാൻ സാധിക്കാതെ വരുന്നു. അതുകൊണ്ടുതന്നെ പരുക്കു പറ്റിയവരെ ആശുപത്രികളിലെത്തിക്കാൻ വൈകുന്നുണ്ട്. ദേശീയ പാതക്ക് നേരത്തെ ഉണ്ടായിരുന്ന അലൈൻമെൻ്റിൽ ഇത്ര വളവ് ഉണ്ടായിരുന്നില്ല. പിന്നീട് ഇതിന് മാറ്റം വരുത്തിയതാണെന്ന് നാട്ടുകാർ പറയുന്നു. ദേശീയപാത ഉദ്ഘാടനം ചെയ്‌തു വാഹനങ്ങൾ സ്ഥിരമായി ഓടാൻ തുടങ്ങിയാൽ എന്തായിരിക്കും സ്ഥിതി എന്നാണ് നാട്ടുകാർ ചോദിക്കുന്നത്.


Tags

Below Post Ad