കൂറ്റനാട്: വികസനത്തെപ്പറ്റിയുള്ള വോട്ടർമാരുടെ കാഴ്ചപ്പാടുകൾ എന്തൊക്കെയാണെന്ന് മന്ത്രിയുടെ ചെറു ചോദ്യങ്ങൾക്ക് വോട്ടർമാരിൽ നിന്ന് തന്നെ മറുപടിയും. ചെറിയ ചോദ്യങ്ങളും ചെറിയ മറുപടികളുമായി മന്ത്രി രാജേഷിന്റെ കുടുംബ സദസ്സുകൾ തൃത്താലയിൽ നിറയുകയാണ്.
ചെറിയ സദസ്സുകളായാലും ചെറുചോദ്യങ്ങളും ഉത്തരങ്ങളുമായി സുപരിചിതനായി മന്ത്രി ഓരോരുത്തരോടും വീട്ടു കാര്യങ്ങൾ വരെ അന്വേഷിച്ചാണ് യോഗം അവസാനിപ്പിക്കുന്നത്.
മറ്റു മണ്ഡലങ്ങളിൽ നിന്ന് വ്യത്യസ്തമായി കാർഷിക രംഗത്തും, കുടിവെള്ള രംഗത്തും ശുചിത്വരംഗത്തും തൃത്താലയിൽ വലിയ മുന്നേറ്റം നടത്താനായി മന്ത്രി രാജേഷിൻ്റെ പ്രത്യേക താത്പര്യത്തോടെ നടപ്പിലാക്കുന്ന സുസ്ഥിരതൃത്താല ,
വിദ്യാഭ്യാസരംഗത്ത് നടപ്പാക്കുന്ന എൻലൈറ്റ് ,അതി ദരദ്രരെ ഇല്ലാതാക്കാനായി സംസ്ഥാനത്ത് നടത്തിയ പ്രവർത്തനങ്ങൾ, കോവിഡ് കാലത്തും, പ്രളയത്തിലും സംസ്ഥാന സർക്കാർ ചെയ്ത കാര്യങ്ങൾ തുടങ്ങി... 2000 രൂപ പെൻഷൻ വർദ്ധിപ്പിച്ചത് വരെയുള്ള കാര്യങ്ങൾ ചുരുങ്ങിയ വാചകങ്ങളിലൊതുക്കിയാണ് കുടുംബ സദസ്സുകളിൽ സംസാരിക്കുന്നത്
ഇത്തവണ സ്ഥാനാർഥികളിൽ യുവാക്കൾക്ക് പ്രാമുഖ്യം നൽകിയതും അദ്ദേഹം എടുത്തു പറയും. ചെറിയ വാക്കുകളിലൊതുക്കിയ ശേഷം ഇനിയും പ്രാധാന്യമുള്ള വിഷയങ്ങൾ ബാക്കിയുണ്ടെങ്കിൽ ഗൃഹസദസ്സുകളിൽ വോട്ടർമാർക്ക് അവതരിപ്പിക്കാമെന്നും അദ്ദേഹം ഓർമ്മിപ്പിക്കും . തൃത്താല മണ്ഡലത്തിൽ എൽഡിഎഫ് കുടുംബ സദസ്സുകളിൽ മുഖ്യ താരം എംബി രാജേഷ് തന്നെയാണ്.
സാംസ്കാരിക പ്രവർത്തകരേയും, യുവാക്കളേയും,വിദ്യാർഥികളേയും ഒരുപോലെ പരിഗണിക്കുന്ന സർക്കാരാണ് നിലവിലുള്ളതെന്നും അദ്ദേഹം പറയും.
മണ്ഡലത്തിലെ റോഡുകളുടെ മാറ്റത്തെപ്പറ്റിയും, പാടശേഖരങ്ങളിലെ പുതിയ ജലസംഭരണികളെപ്പറ്റിയും ചർച്ചകളിൽ വോട്ടർമാർ തന്നെ മന്ത്രിയോട് പറയും.
ഇടതുപക്ഷ സ്ഥാനാർഥികൾ ജയിച്ചാൽ ഭരണമികവിനുള്ള അംഗീകാരം കൂടിയാവുമെന്നും അദ്ദേഹം വോട്ടർമാരെ ഓർമ്മിപ്പിക്കും. മണ്ഡലത്തിൽ ഇനിയും നമുക്ക് ഏറെ മുന്നേറാനുണ്ടെന്നും, അതിനായി നമുക്ക് ഇടതു സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്നും ചുരുങ്ങിയ വാക്കുകൾ ..അമ്മമാരും കുട്ടികളോടും യാത്ര പറഞ്ഞ് അടുത്ത പൊതു യോഗത്തിലേക്ക് മന്ത്രിയുടെ യാത്ര.
ഒഴിവ് ദിവസങ്ങളിൽ രാപ്പകൽ വ്യത്യാസമില്ലാതെ പഞ്ചായത്ത് റാലികളിലും കുടുംബ സദസ്സുകളിലും മാറി മാറി പങ്കെടുക്കാനുള്ള തിരക്കാണ് മന്ത്രി രാജേഷിന്. മന്ത്രിയുടെ മണ്ഡലമായ തൃത്താലയിൽ, പാർട്ടി ജില്ലാ ചുമതല നൽകിയിരിക്കുന്നത് സെക്രട്ടേറിയറ്റംഗം എം.ആർ. മുരളിക്കാണ്. തൃത്താലയിൽ കപ്പൂർ ഡിവിഷനിൽ നിന്ന് ജില്ലാ കമ്മിറ്റി അംഗം പി.എൻ മോഹനൻ ജില്ലാപഞ്ചായത്തിലേക്ക് മത്സരിക്കുന്നുണ്ട്. എൽഡിഎഫ്
കുടുംബ സദസ്സുകളിൽ ഏരിയാ സെക്രട്ടറി ടി.പി. മുഹമ്മദ്, വി.കെ. ചന്ദ്രൻ,ടി.പി.കുഞ്ഞുണ്ണി, എം.കെ.പ്രദീപ്, വി. അനിരുദ്ധൻ, കെ.എ.ഷംസു , പി.നാരായണൻകുട്ടി, ടി.അബ്ദുൾ കരീം, എ.കെ.ഷാനിബ്, ടി.പി. ഷഫീഖ്, പി.കെ. ബാലചന്ദ്രൻ വിവിധ തുടങ്ങിയവരും യോഗങ്ങളിൽ പങ്കെടുക്കുന്നുണ്ട്.
നാഗലശ്ശേരി പഞ്ചായത്തിലെ കോതച്ചിറയിൽ നാഗലശ്ശേരി പഞ്ചായത്തിലെ ആദ്യത്തെ ഭരണസമിതി അംഗവും, ആദ്യകാല കോൺഗ്രസ്സ് നേതാവുമായിരുന്ന പരേതനായ കൊടവമ്പറമ്പിൽ അച്ചുതൻ്റെ വീട്ടിൽ നടന്ന കുടുംബ സദസ്സ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു.വാർഡ് സെക്രട്ടറി സി.എസ്. രവി അധ്യക്ഷനായി. കെ.മനോഹരൻ, കെ.ടി. മോഹൻദാസ് എന്നിവർ സംസാരിച്ചു.
