തദ്ദേശതെരഞ്ഞെടുപ്പ് ; കെട്ടിക്കലാശം ഇന്ന്

 


ആളും ആരവവുമായി തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശം ഇന്ന്.പ്രധാന കവലകളിൽ സ്ഥാനാർത്ഥികളും അണികളും താളമേളങ്ങളും പാട്ടുമായി ഒത്തുചേരും. അനൗൺസ്മെന്റ് വാഹനങ്ങൾ റോഡുകൾ കൈയടക്കും.

കൊട്ടിക്കലാത്തോടെ വൈകീട്ട് ആറ് മണിക്ക് പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. കൊട്ടിക്കലാശം സമാധാന പരമായിരിക്കണമെന്ന് ക്രമസമാധാന പ്രശ്നം ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും പോലിസ് നിരദേശമുണ്ട്

പ്രചരണത്തിന്റെ തുടക്കത്തിൽ എൽ ഡി എഫ് മുന്നേറ്റമായിരുന്നെങ്കിലും അവസാന ഘട്ടത്തിൽ യു ഡി എഫ് മുന്നേറി വന്നിട്ടുണ്ട്.ബി ജെ പി ശക്തി കേന്ദ്രങ്ങളിൽ എൻ ഡി എ ശക്തി തെളിയിക്കാൻ ശക്തമായ പോരാട്ടത്തിലാണ്

വോട്ടർമാർക്കുള്ള സ്ലിപ്പ് വിതരണം ഉൾപ്പെടെ അവസാനഘട്ട പ്രവർത്തനങ്ങൾ പൂർത്തിയാക്കാനുള്ള ഓട്ടത്തിലാണ് പ്രവർത്തകർ. 


Tags

Below Post Ad