നിർമ്മാണം പൂർത്തിയായ എടപ്പാൾ മേൽ പാലത്തിന്റെ ചിത്രം പകർത്താനും എടുക്കാനുമായി ടൗണിൽ എത്തുന്നത് നിരവധി പേർ. ഓരോ ചിത്രവും വ്യത്യസ്തമാകാൻ പരമാവധി ശ്രമിച്ചു കൊണ്ടാണ് ഓരോരുത്തരും കടന്നുവരുന്നത്. ഇതിനോടകം നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞു. പൊറൂക്കരയിലെ ഫോട്ടോഗ്രാഫറായ വൈശാഖ് ശശിയുടെ ആശയത്തിൽ നിന്ന് ഉയർന്ന 360 ക്യാമറ ചിത്രമാണ് പുതിയതായി തരംഗമായി മാറിയിരിക്കുന്നത്. ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെ സുഹൃത്തുക്കൾ ചേർന്ന് പകർത്തിയ പാലത്തിൽ നിന്നുള്ള സെൽഫിയാണ് വൈറലായികൊണ്ടിരിക്കുന്നത്.