പൊന്നാനിയിൽ നിന്ന് ലക്ഷദ്വീപിലേക്ക് ചരിത്രത്തിൽ ആദ്യമായൊരു കപ്പൽയാത്ര


പൊന്നാനിയിൽ നിന്ന് ലക്ഷദ്വീപിലേക്ക് ചരിത്രത്തിലാദ്യമായി കപ്പൽയാത്ര നടത്തുന്നു. പൊന്നാനിയിലെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയാണ് ലക്ഷദ്വീപിലേക്ക് കപ്പൽ യാത്ര സംഘടിപ്പിക്കുന്നത്.

ടൂറിസം മേഖലയിലെ പുതിയ സാധ്യതകളുടെ ഭാഗമായാണ് പൊന്നാനി പ്രസ് ക്ലബ് ലക്ഷദ്വീപിലേക്ക് യാത്ര നടത്തുന്നത്.ഇതിൻ്റെ ഭാഗമായി പൊന്നാനി എം എൽ എ പി നന്ദകുമാറിൻ്റെ നേതൃത്വത്തിൽ  ഇന്ന് രാവിലെ 9 മണിക്ക് റൗബ റെസിഡെൻസിയിൽ  വിവിധ വകുപ്പ് മേധാവികൾ  പങ്കെടുത്ത ആലോചനായോഗം ചേർന്നു. 

ഇതാദ്യമായാണ് പൊന്നാനി ഹാർബറിലേക്ക് കൂറ്റൻ കപ്പൽ എത്തുന്നത്.മാർച്ച് 26 നാണ് മാധ്യമ പ്രവർത്തകരും എം എൽ എ യും മന്ത്രിയും എം പി യും അടങ്ങുന്ന സംഘം കപ്പലിൽ ലക്ഷദ്വീപിലേക്ക് യാത്ര തിരിക്കുക.50 പേരടങ്ങുന്ന സംഘമാണ് ആദ്യ കപ്പൽ യാത്രയിൽ ഉണ്ടാകുക  

ടൂറിസം രംഗത്ത് വലിയ സാധ്യതയുണ്ടാക്കുന്ന ഈ പദ്ധതിയുടെ ഉത്ഭവം സമീർ ഡയാന എന്ന സാമൂഹ്യ പ്രവർത്തകൻ്റേതാണ്.2016 ൽ ഇതിൻ്റെ വിശദമായ രേഖ  ആവിഷ്കരിക്കുകയും പൊന്നാനിയിൽ നിന്നുള്ള ജനപ്രതിനിധി പി ശ്രീരാമകൃഷ്ണന് നൽകുകയും ചെയ്തിരുന്നു.

പക്ഷെ അന്നത് നടന്നില്ല.ഇപ്പോൾ ഈ ആശയം പ്രസ് ക്ലബ് സെക്രട്ടറി ജിബീഷിൻ്റെ ക്രിയാത്മകമായ ഇടപെടലിലൂടെ യാഥാർത്ഥ്യമാവുകയാണ്. ജിബീഷ് കൃത്യമായ മുന്നൊരുക്കങ്ങൾ നടത്തിയതോടെ ആദ്യഘട്ടം വിജയത്തിലെത്തി.കപ്പൽ യാത്ര  വേണ്ടവിധം ഉപയോഗപ്പെടുത്തിയാൽ പൊന്നാനിയുടെ ടൂറിസം രംഗത്ത് മികച്ച കുതിപ്പുണ്ടാക്കാനാകും.

Tags

Below Post Ad