കോഴിക്കോട്: ഭര്‍ത്താവിനൊപ്പം സുഖ ജീവിതം നയിക്കേണ്ടവള്‍, കാമുകനൊപ്പം ഇറങ്ങി പോയതോടെ ജീവിതം അവസാനിച്ചു. ഭര്‍ത്താവിനെയും മകനെയും ഉപേക്ഷിച്ച് പോയ യുവതിയും കാമുകനും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.
കൊയിലാണ്ടിയിലാണ് വീട്ടമ്മയുടെയും യുവാവിന്റെയും മൃതദേഹം കണ്ടെത്തിയത്. കുന്യോറമല സ്വദേശിയായ ഷിജി(38). മുചുകുന്ന സ്വദേശി റനീഷ് (34) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഷിജിയെ കാണാനില്ലെന്ന ഭർത്താവിന്‍റെ പരാതിയില്‍ പോലീസ് തിരച്ചില്‍ തുടരുകയായിരുന്നു.
വെള്ളറക്കോട് റെയില്‍വേ സ്റ്റേഷന് സമീപത്തെ ട്രാക്കില്‍ ഉച്ചയോടെയാണ് മൃതദേഹങ്ങൾ കണ്ടത്. ഇരുവരും സുഹൃത്തുക്കളായിരുന്നെന്ന് പോലീസ് പറയുന്നു.
വിയ്യൂർ മണക്കുളം സ്വദേശിയായ ഷിജിയെ രണ്ട് മാസമായി കാണാനില്ലെന്ന്കാട്ടി ഭർത്താവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇവർക്ക് ഒരു മകനുണ്ട്.കരസേനയില്‍ ഉദ്യോഗസ്ഥനാണ് റിനീഷ്, ഭാര്യ നേരത്തെ മരണപ്പെട്ടതാണ്. ഇയാൾക്ക് ഒരു മകളുണ്ട്.
ഫെബ്രുവരി മുതല്‍ കാണാതായ ഇരുവരെയും കണ്ടെത്താനായി കൊയിലാണ്ടി പോലീസ് തിരച്ചില്‍ നടത്തി വരികയായിരുന്നു. ഇരുവരും ഇന്ന് തീവണ്ടിയില്‍ നാട്ടിലെത്തിയെന്ന വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും മരണം സംഭവിച്ചു
തലയറ്റ നിലയിലായിരുന്നു ഇരുമൃതദേഹങ്ങളും. ഇന്‍ക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറും.