എടപ്പാൾ പട്ടാമ്പി റൂട്ടിലെ സ്വകാര്യ ബസുകൾ സർവീസ് നടത്തി | K News


എടപ്പാൾ പട്ടാമ്പി റൂട്ടിലെ സ്വകാര്യ ബസുകൾ സമരത്തിൽ നിന്ന് വിട്ട് നിന്ന്  സർവീസ് നടത്തി.എടപ്പാൾ പട്ടാമ്പി റൂട്ടിലേയും തൃശൂർ കോഴിക്കോട് റൂട്ടിലേയും സ്വകാര്യ ബസുകളാണ് ഇന്നത്തെ  സമരത്തിൽ നിന്ന്  വിട്ട്നിന്ന്   സർവീസ് നടത്തിയത്.

വടക്കുഞ്ചേരി പന്നിയേങ്കര ടോൾപ്ലാസയിലെ അന്യായ ബസ്സ് ടോൾ പിരിവ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്  ബസ്സുടമകളുടെ  സംയുക്ത സമരസമിതി ഇന്ന് നടത്തുമെന്ന്  പ്രഖ്യാപിച്ച സമരത്തിൽ നിന്നാണ്  ചില സ്വകാര്യ ബസുകൾ വിട്ടുനിന്നത്. 

ടോൾ പ്ലാസ വിഷയം നിലനിൽക്കുന്ന പ്രദേശത്ത് സമരം  മതിയെന്ന വാദപ്രതിവാദങ്ങൾക്ക്‌ ഒടുവിലാണ് മറ്റു പ്രദേശങ്ങളിലുള്ളവർ  സർവീസ് ആരംഭിച്ചത്.

Below Post Ad