വി പി കുഞ്ഞിപ്പു സാഹിബ് ; നാടിന്ന് നഷ്ടമായത് നിസ്വാർത്ഥ സേവകനെ

 



പരുതൂർ:വി പി കുഞ്ഞിപ്പു സാഹിബിന്റെ നിര്യാണത്തിലൂടെ നാടിന്ന് നഷ്ടമായത് നിസ്വാർത്ഥ സേവകനെയാണെന്ന് പരുതൂർ പഞ്ചായത്ത് പ്രസിഡണ്ട് എ പി എം സക്കറിയ.

സമൂഹ്യസേവനത്തിന്റെ  ഉദാത്ത മാതൃകയായിരുന്നു  വിട പറഞ്ഞ വി പി കഞ്ഞിപ്പു സാഹിബ് .സൗമ്യനും ശാന്തനുമായിരുന്ന അദ്ദേഹം ആറ് പതിറ്റാണ്ട് കാലം പാർട്ടിയെ പരുതൂർ പഞ്ചായത്തിൽ നയിക്കാൻ മുന്നിലുണ്ടായിരുന്നു.
പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം പാർട്ടിക്ക് കരുത്തായി മാറുകയും നിലപാടുകളിൽ ഉറച്ച് നിന്ന് പാർട്ടി ആശയങ്ങൾ മൂല്യങ്ങൾ ചേർത്ത് പിടിച്ച അദ്ദേഹത്തിന്റെ പ്രവർത്തനം പുതുതലമുറകൾക്ക് എന്നും തുറന്ന ചരിത്ര പുസ്തകമായി മാറുമെന്ന് അദ്ദേഹം പറഞ്ഞു.

പാർലിമെന്ററി മോഹമില്ലാതെ അധികാരസ്ഥാനങ്ങളോട് ചേർന്ന് നിൽക്കാതെ പാർട്ടി പ്രവർത്തകർകൊപ്പം നിന്ന് പ്രവർത്തിച്ചാണ്  എന്നും അദ്ദേഹം മുന്നോട്ട് പോയത് .ഓരോ പാർട്ടി പ്രവർത്തകന്റെയും ആവേശവും ഊർജവും ആയിരുന്നു .

ജീവകാരുണ്യ രംഗത്ത് ബൈത്തുറഹ്മകൾ ആരംഭിക്കുന്നതിന്  മുന്നേ തന്നെ പാവപ്പെട്ടവർക്ക് 15 ഓളം വീടുകൾ നിർമിച്ചു നൽകാൻ നേതൃത്വം നൽകിയ നേതാവാണ് കുഞ്ഞിപ്പു സാഹിബ്

ബൈത്തുറഹ്മാ എന്ന പേരിൽ വീടുകൾ നിർമിച്ചു നൽകുക എന്ന പ്രഖ്യാപന ശേഷം 4 വീടുകൾ  കൂട്ടി പരുതൂരിൽ മുസ്ലിം ലീഗ് പാർട്ടിയുടെ നേതൃത്വത്തിൽ നിർമിച്ച 19 വീടുകളുടെ നിർമാണത്തിലും നേതൃത്വം നൽകിയത് വി പി കുഞ്ഞിപ്പു സാഹിബ് എന്ന നേതാവാണ് . മാതൃകാപരമായ നിരവധി പ്രവർത്തനങ്ങൾക്ക് മുന്നിൽ നിന്നു നയിച്ച നായകനാണ് .

സാധാരണക്കാരേയും പാവങ്ങളെയും സഹായിച്ചും,അനാഥ സംരക്ഷണത്തിനും ദീനി രംഗത്തും നിറഞ്ഞു നിൽക്കുന്ന വ്യക്തിത്വത്തിനുടമയുമായിരുന്നു .
  
പരുതൂർ ഗ്രാമപഞ്ചായത്തിൽ യുഡിഫ് ഭരണം എന്നത് കഞ്ഞിപ്പു സാഹിബിന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു ആ ദൗത്യം യാഥാർത്യമാക്കുന്നതിനായി ഓരോ തിരഞ്ഞടുപ്പിലും തന്റെ  ആരോഗ്യം പോലും വകവെക്കാതെ ഊർജസ്വലനായി മുന്നിൽനിന്ന് നയിച്ചാണ് വിടവാങ്ങിയത്.

പരുതൂരിന്റെ ഭരണം യു ഡി എഫ് ന്റെ കൈകളിൽ എത്തിയപ്പോൾ മുന്നണി തീരുമാന പ്രകാരം പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് പുറത്തു വന്നപ്പോൾ കെട്ടിപിടിച്ചു  ആലിംഗനം ചെയ്ത് സന്തോഷം കൊണ്ട് കുഞ്ഞിപ്പു സാഹിബിൻറെ കണ്ണ് നിറഞ്ഞത് ഇന്നും മറക്കാൻ കഴിയാത്ത ഓർമ്മയായി മനസ്സിലുണ്ടെന്ന് പരുതൂർ പഞ്ചായത്ത് പ്രസിഡണ്ട് സക്കറിയ പറഞ്ഞു.

യുവത്വത്തിന്റെ പ്രസരിപ്പോട് കൂടി എഴുപത്തഞ്ചാം വയസ്സിലും മൂന്നുമൂല  യതീംഖാനയുടെയും മറ്റ് ഉത്തരവാദിത്വമുള്ള സഥാപനങ്ങളുടെയുമൊക്കെ പുരോഗതിക്കായി അദ്ദേഹം ഓടി നടക്കുകയായിരുന്നു.

വലിയ വ്യക്തിബന്ധങ്ങളും  അത് നാടിന്റെ പുരോഗതിക്കായി ഉപയോഗപ്പെടുത്തിതുമൊക്കെ ഇനി അടയാളപ്പെടുത്തിയ ചരിത്രങ്ങൾ മാത്രം ബാക്കി

മുന്ന് ആഴ്ചയായി ന്യൂമോണിയ ബാധിച്ച് കോട്ടക്കൽ മിംസ് ഹോസ്റ്റലിൽ ചികിത്സയിലായിരിക്കെ ഇന്നലെയാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചത് .

Tags

Below Post Ad