ആനക്കര പഞ്ചായത്തിലെ കിടപ്പു രോഗികൾക്ക് നൽകാനായി ആനക്കര ഹയർ സെക്കൻ്ററി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് ഭക്ഷ്യ കിറ്റുകൾ കൈമാറി.
കുമ്പിടി പാലിയേറ്റീവ് സൊസൈറ്റിയുടെ സഹകരണത്തോടെ കിറ്റുകൾ വീടുകളിൽ എത്തിച്ചു നൽകും. പാലിയേറ്റീവ് സൊസൈറ്റി ചെയർമാൻ സി ടി സെയ്തലവിക്ക് എൻ.എസ്. എസ്ലീസർമാരായ അനുശ്രീയും പ്രിയങ്കയും ചേർന്ന് കിറ്റുകൾ കൈമാറി.
അസിസ്റ്റൻറ് പ്രോഗ്രാം ഓഫീസർ എം.പി.സതീഷ്, യു.കെ മജീദ്, പ്രേമ, ഗീതാമണി, കാർത്ത്യായനി, കൃഷ്ണകുമാരി എന്നിവർ ചടങ്ങിൽ സംസാരിച്ചു.