തൃത്താല : പാചകവാതക സിലിണ്ടറിൽ ഗ്യാസ് പെട്ടന്ന് തീരുന്നതായും ഗ്യാസിന്റെ അളവ് കുറയുന്നതായും വീട്ടമ്മമാരുടെ പരാതി വ്യാപകം
കഴിഞ്ഞ ദിവസം ഗ്യാസ് പെട്ടന്ന് തീർന്ന് പോകുന്നത് ശ്രദ്ധയിൽപെട്ട വീട്ടമ്മ സിലിണ്ടർ മാറ്റാനെത്തിയ വിതരണക്കാരനോട് സിലിണ്ടർ തൂക്കി നോക്കണമെന്ന് ആവശ്യപ്പെടുകയും, തൂക്കി നോക്കിയപ്പോൾ കുറ്റിയിൽ രേഖപ്പെടുത്തിയതിനേക്കാൾ ഒരു കിലോ കുറവ് കണ്ടെത്തി.
എന്നാൽ ഇത് ഞങ്ങളുടെ അറിവോടെ അല്ലെന്നും വിവരം ഏജൻസിയിൽ അറിയിക്കാമെന്ന് പറഞ്ഞ് മറ്റൊരു സിലിണ്ടർ നൽകിയതായി വീട്ടമ്മ പറഞ്ഞു