ഗുരുതരമായി പൊള്ളലേറ്റ
അബ്ദുൽ സമദിന്റെ ഭാര്യ ഷെറീന (37) കഴിഞ്ഞ വ്യാഴാഴ്ച മരണപ്പെട്ടിരുന്നു. ഇതോടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ മരണം രണ്ടായി.
സമദിൻ്റെ മകൻ സെബിൻ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലാണ്
കഴിഞ്ഞ ബുധനാഴ്ച രാവിലെ
ഉഗ്ര ശബ്ദത്തോടെയുള്ള സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്.അപകടത്തിൽ പരിക്കേറ്റ വീട്ടുടമ അബ്ദുറസാക്ക്, ഭാര്യ സെറീന, മകൻ സെബിൻ എന്നിവരെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
വീട്ടിലുണ്ടായിരുന്ന അബ്ദുസമദിൻ്റെ ഉമ്മയും മകളും പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
പൊട്ടിത്തെറിയിൽ വീടിന്റെ ഭിത്തികളിലും മറ്റും വിള്ളലുകളുണ്ടായിരുന്നു. സാധനങ്ങളെല്ലാം അഗ്നിക്കിരയായി
നാട്ടുകാരും അഗ്നിരക്ഷാസേനാ അധികൃതരുമെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.