തൃശൂരിൽ വീണ്ടും മിന്നൽ ചുഴലി; മരങ്ങൾ കടപുഴകി വീണു | KNews

 


തൃശൂർ: തൃശൂരിൽ വീണ്ടും മിന്നൽ ചുഴലി. വരന്തരപ്പിള്ളി, നന്തിപുലം, ആറ്റപ്പിള്ളി മേഖലകളിലാണ് മിന്നൽ ചുഴലി റിപ്പോർട്ട് ചെയ്തത്. മരങ്ങൾ കടപുഴകി വീഴുകയും വൈദ്യുതി പോസ്റ്റുകൾ നിലംപതിക്കുകയും ചെയ്തു.

നേരത്തെയും തൃശൂരിൽ മിന്നൽ ചുഴലി വീശിയിരുന്നു. ഒല്ലൂർ ക്രിസ്റ്റഫർ നഗർ, അന്നമനട പാലിശേരി പ്രദേശങ്ങളിലാണ് ചുഴലിക്കാറ്റ് വീശിയത്. ഒന്നര കിലോമീറ്റർ ചുറ്റളവിലാണ് ചുഴലി വീശിയടിച്ചത്.

അന്ന് മരങ്ങൾ കടപുഴകി വീഴുകയും വൈദ്യുതി പോസ്റ്റുകൾക്ക് നിലംപതിക്കുകയും ചെയ്തിരുന്നു. കൂടാതെ, വ്യാപക കൃഷി നാശവും സംഭവിച്ചു.


Below Post Ad