വളാഞ്ചേരി: വളാഞ്ചേരി ടൗണിലെ ഡിവൈഡറിൽ വാഹനമിടിച്ച് വീണ്ടും അപകടം.
പട്ടാമ്പി റോഡിൽ സ്ഥാപിച്ച ഡിവൈഡറിൽ ഇടിച്ചാണ് അപകടമുണ്ടായത്. പട്ടാമ്പിയിൽ നിന്നും വയനാട്ടിലേക്ക് പോകുന്ന വിനോദസഞ്ചാരികളാണ് അപകടത്തിൽ പെട്ടത്.
അപകടത്തിൽ ആളപായമില്ല. ഏഴു പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.