മലപ്പുറം: കാല്‍നടയായി ഹജ്ജിന് പോവുന്ന ശിഹാബ് ചോറ്റൂരിന് പാകിസ്താനിലേക്ക് കടക്കാന്‍ അനുമതി ലഭിച്ചിട്ടില്ല. ശിഹാബിന് വേണ്ടി പാക് പൗരന് നല്കിയ വിസ അപേക്ഷ പാക് ഹൈക്കോടതി തള്ളിയിരുന്നു. എന്നാല്‍ പ്രതീക്ഷ കൈവിടാതെ, എംബസിയില്‍ നിന്നുള്ള അനുമതി വൈകാതെ ലഭിക്കുമെന്ന പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നുണ്ട് ശിഹാബ്.
വിസക്ക് വേണ്ടി സമര്‍പ്പിച്ച അപേക്ഷ പാകിസ്താന് കോടതി നിഷേധിച്ചത് ഹര്‍ജിക്കാരനുമായി ബന്ധമില്ലെന്ന കാരണത്താല്‍ മാത്രമാണെന്ന് ശിഹാബ് പറഞ്ഞു.
എന്നാല്‍ ചിലര്‍ ഇതിനെ തെറ്റായി വ്യാഖ്യാനിച്ച് പാകിസ്താന് തനിക്ക് വീണ്ടും വിസ നിഷേധിച്ചുവെന്ന് പറഞ്ഞ് നടത്തുന്ന പ്രചാരണം ശരിയല്ലെന്നും ഹര്‍ജിക്കാരനായ പാക് പൗരന് താനുമായി ബന്ധമില്ലാത്തതിനാല്‍ മാത്രം ഹര്‍ജി തള്ളിയതാണെന്നും ശിഹാബ് പറഞ്ഞു.
ചില മാധ്യമങ്ങള്‍ ഇത് തെറ്റായ വ്യാഖ്യാനിക്കുകയാണ്. മക്കയിലേക്കുള്ള യാത്ര വൈകാതെ തുടരാനാവും. നടപടികള്‍ പുരോഗമിക്കുകയാണെന്നും ശിഹാബ് പറഞ്ഞു.
'പാകിസ്താന് എനിക്ക് വീണ്ടും വിസ നിഷേധിച്ചെന്ന് പ്രചരണം ശരിയല്ല'; ശിഹാബ് ചോറ്റൂര്‍
നവംബർ 25, 2022
Tags