സൗദി അറേബ്യയിലേക്ക് തൊഴിൽ വിസക്ക് പി സി സി നിർബന്ധമില്ല; സൗദി എംബസി


 

കോഴിക്കോട് : സൗദി അറേബ്യയിലേക്ക് തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് പി സി സി നിർബന്ധമാണെന്ന വ്യവസ്ഥ പിൻവലിച്ചതായി ന്യൂ ഡൽഹിയിലെ സൗദി എംബസി അറിയിച്ചു.

ഇനി മുതൽ ഇന്ത്യൻ പൗരന്മാർക്ക് സൗദി അറേബ്യയിലേക്ക് തൊഴിൽ വിസ ലഭിക്കാൻ പി സി സി (പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ) നിർബന്ധമില്ല.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് ഈ തീരുമാനം.

രാജ്യത്ത് സമാധാനപരമായി ജീവിക്കുന്ന രണ്ട് ലക്ഷം ഇന്ത്യൻ പൗരന്മാരുടെ സംഭാവനയെ അഭിനന്ദിക്കുന്നതായും എംബസി പറഞ്ഞു.

അതെ സമയം മുബൈയിലെ സൗദി കോൺസുലേറ്റിൽ നിന്നും ഇത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും വരും ദിവസങ്ങളിൽ  പ്രതീക്ഷിക്കുന്നതായും കോഴിക്കോട് അൽ അക്ബർ ട്രാവൽസ് മാനേജർ എസ്.എം അൻവർ അറിയിച്ചു.






Below Post Ad