മുസ്‌ലിം യൂത്ത് ലീഗ് മിനി വേൾഡ് കപ്പ്  : ഫ്രാൻസ് ജേതാക്കൾ.


തൃത്താല: ലഹരിക്കെതിരെ വൺ മില്യൺ ഗോൾ കാമ്പയിൻ ഭാഗമായി മുസ്‌ലിം യൂത്ത് ലീഗ് തൃത്താല നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച  മിനി വേൾഡ് കപ്പ് തൃത്താല പഞ്ചായത്തിൽ നിന്നുള്ള പ്രവർത്തകർ ബൂട്ടണിഞ്ഞ ഫ്രാൻസ് ജേതാക്കളായി.പരുതൂർ പഞ്ചായത്തിൽ നിന്നുള്ള പ്രവർത്തകർ അണിനിരന്ന ഇംഗ്ലണ്ട് നെയാണ് ഫ്രാൻസ് പരജയപ്പെടുത്തിയത്.


ആനക്കര - പോർച്ചുഗൽ, കപ്പൂർ - ഖത്തർ, പട്ടിത്തറ - അർജന്റീന, തിരുമ്മിറ്റക്കോട് - ബ്രസീൽ, ചാലിശ്ശേരി ബെൽജിയം, എം എസ് എഫ് നിയോജക മണ്ഡലം കമ്മിറ്റി - ജർമനി എന്നീ ടീമുകളുടെ  ജേഴ്സി അണിഞ്ഞു അണിനിരന്നതോടെ  വേൾഡ് കപ്പ് ആവേശം ഉച്ചസ്ഥായിൽ എത്തിച്ചു.

തൃത്താല വെള്ളിയാങ്കല്ല് സോക്കോ റിവേറ ടർഫ് സ്റ്റേഡിയത്തിൽ മത്സരങ്ങൾ വീക്ഷിക്കാൻ നിരവധി കായിക പ്രേമികളാണ് ഒഴുകിയത്തിയത്.ആവേശം അണ പൊട്ടിയ ഫൈനൽ മത്സരം നിശ്ചിത സമയത്തു 1-1 സമനിലയിൽ പിരിഞ്ഞതിനെ തുടർന്ന് ട്രൈ ബ്രേക്കറിലൂടെയാണ് വിജയികളെ കണ്ടെത്തിയത്.

മലപ്പുറം ജില്ല പഞ്ചായത്ത്‌ അംഗം വി കെ എം ഷാഫി ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു, പി ഇ സലാം മാസ്റ്റർ, പി എം മുസ്തഫ തങ്ങൾ, എസ് എം  കെ തങ്ങൾ, സി. എം അലി മാസ്റ്റർ, ശറഫുദ്ധീൻ പിലാക്കൽ, സുബൈർ കൊഴിക്കര നൗഷാദ് വെള്ളപ്പാടം, മുഷ്താഖ് പട്ടാമ്പി,കെ സമദ് മാസ്റ്റർ, പി എം മുനീബ് ഹസൻ, ഒ. കെ സവാദ്, യു. ടി താഹിർ, സാലിഹ്, അബ്ദുള്ളകുട്ടി, ഫിറോസ്, ഫൈസൽ പരുതൂർ, സിയാദ് പള്ളിപ്പടി, നൗഷാദ് ടി കെ, എന്നിവർ പങ്കെടുത്തു.

Below Post Ad