ആനക്കര അബ്ദുൾ ജബ്ബാറിന് കാർഷിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ്


 ആനക്കര : തവനൂർ ഇൻസ്ട്രക്ഷണൽ ഫാം മേധാവി അബ്ദുൾ ജബ്ബാറിന് കേരള കാർഷിക സർവകലാശാലയിൽ നിന്നും കാർഷിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് ലഭിച്ചു.


കേരളത്തിലെ
കാർഷികമേഖലയിലെ വികേന്ദ്രീകൃതാസൂത്രണ സ്ഥാപനവൽക്കരണത്തിലെ പ്രവണതകൾ, ഘടകങ്ങൾ  നയ അനിവാര്യതകൾ എന്നതായിരുന്നു വിഷയം.

സംസ്ഥാന പ്ലാനിങ് ബോർഡ് മെമ്പർ പ്രൊഫസർ ഡോ. ജിജു പി. അലക്സിന്റെ മേൽനോട്ടത്തിലായിരുന്നു ഗവേഷണം. തൃശൂർ വെള്ളാനിക്കര അഗ്രിക്കൾച്ചർ കോളേജിൽ ആയിരുന്നു പഠനം.

മുൻപ് കൃഷി ഓഫീസര് ആയുള്ള പ്രവർത്തന കാലഘട്ടത്തിൽ മികച്ച ഓഫീസർക്കുള്ള സംസ്ഥാന അവാർഡ്, മികച്ച വിജ്ഞാന വ്യാപന ഓഫീസർക്കുള്ള  ദേശീയ അവാർഡ്, ഓയിസ്ക ഇന്റർനാഷണൽ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

പാലക്കാട്‌ ജില്ലയിലെ ആനക്കര സ്വദേശിയാണ്.

Tags

Below Post Ad