എടപ്പാൾ: സ്കൈ ബ്ലൂ സ്പോർട്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന എസ് എഫ് എ പതിമൂന്നാമത് അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് നാളെ തുടക്കമാകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 6:-
പൂക്കരത്തറ ദാറുൽ ഹിദായ ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനിൽ നടക്കുന്ന ഫെഡ്ലൈറ്റ് ഫുട്ബോൾ മാമാങ്കത്തിന്റെ ഉദ്ഘാടനം വൈകീട്ട് 7:00 മണിക്ക് ഇ ടി മുഹമ്മദ് ബഷീർ എംപി നിർവഹിക്കും.
എംഎൽഎ മാരായ കെ ടി ജലീൽ, പി നന്ദകുമാർ അതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പൗരപ്രമുഖരും സംബന്ധിക്കുമെന്നും സംഘാടകർ പറഞ്ഞു.
യുപി പുരുഷോത്തമൻ,നൗഫൽ തണ്ടിലം, അൻവർ തറക്കൽ, സുമേഷ് ഐശ്വര്യ, ബെൻഷ ടീച്ചർ .നവാസ്, ഹമീദ് മാസ്റ്റർ ഹാരിസ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.