ചങ്ങരംകുളം: ഉംറ കഴിഞ്ഞു മടക്ക യാത്രയിൽ ചങ്ങരംകുളം പള്ളിക്കര പള്ളിത്താഴത്ത് ബഷീർ കോയ തങ്ങൾ (നസീർ കോയ– 53) മദീനയിൽ മരിച്ചു.
ചങ്ങരംകുളം തങ്ങൾ കലക്‌ഷൻസ് ഉടമയും കിഴിക്കര മുനവ്വിറുൽ ഇസ്‌ലാം മദ്രസ അധ്യാപകനുമായിരുന്നു.
മദീനയിൽനിന്നു വിമാനത്താവളത്തിലേക്കുള്ള ബസ് യാത്രയിൽ ശ്വാസതടസ്സം അനുഭവപ്പെട്ട് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കബറടക്കം മദീനയിൽ നടത്തി. ഭാര്യ സബിത. മക്കൾ: സഫ്‌വാൻ (ദുബായ്), ഫർസാന, സഫാന. മരുമകൻ ഫഹീദ്