കുറ്റിപ്പുറം : ദേശീയപാത 66 ആറുവരിപ്പാതാ നിർമാണത്തിന്റെ ഭാഗമായി കുറ്റിപ്പുറം ഹൈവെ ജങ്ഷനിലെ റൗണ്ട് എബൗട്ട് പൊളിച്ചുനീക്കി തുടങ്ങി.
ഇവിടെ റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണം നടക്കുന്നതിന്റെ ഭാഗമായാണ് റൗണ്ട് എബൗട്ട് പൊളിച്ചുനീക്കുന്നത്. ഹൈവേ ജങ്ഷന്റെ ഇടതുഭാഗത്തായാണ് റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണം നടക്കുന്നത്. പില്ലറുകളുടെ നിർമാണമാണ് ഇപ്പോൾ നടക്കുന്നത്.
പില്ലറുകളുടെ നിർമാണം ആരംഭിച്ചതോടെ നിലവിലെ ഹൈവേ ജങ്ഷന്റെ വലിയൊരുഭാഗം പില്ലറുകളുടെ അനുബന്ധനിർമാണ പ്രദേശമായി മാറി. ഇതിനെത്തുടർന്ന് ആദ്യം റൗണ്ട് എബൗട്ടിലെ ട്രാഫിക് സിഗ്നലുകൾ നീക്കംചെയ്തിരുന്നു.
എന്നിട്ടും ഹൈവേ വഴിയുള്ള വാഹന ഗതാഗതം സുഗമമാകാത്ത സാഹചര്യത്തിലാണ് റൗണ്ട് എബൗട്ടും അതിനകത്തെ ഹൈമാസ്റ്റ് ലൈറ്റും നീക്കംചെയ്യുന്നത്.
ആറുവരിപ്പാത നിർമാണം ; കുറ്റിപ്പുറം ഹൈവേ ജങ്ഷനിലെ റൗണ്ട് എബൗട്ട് പൊളിച്ചു തുടങ്ങി
ജനുവരി 20, 2023