ഗുരുവായൂരിലെ ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് കള്ളാറിൽനിന്ന് കാണാതായ യുവാവും യുവതിയും


 

ഗുരുവായൂരിലെ ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്
കള്ളാറിൽനിന്ന് കാണാതായ യുവാവിനെയും യുവതിയെയും

കള്ളാർ ഒക്ളാവിലെ കെ.എം. മുഹമ്മദ് ഷെരീഫ് (40), കള്ളാർ ആടകം പുലിക്കുഴിയിലെ സിന്ധു (36) എന്നിവരെയാണ് ഗുരുവായൂരിലെ ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഈ മാസം ഏഴിനാണ് ഇരുവരെയും കാണാതായത്. തുടർന്ന് ബന്ധുക്കളുടെ പരാതിയിൽ രാജപുരം പോലീസ് കേസെടുത്ത് അന്വേഷിക്കുകയായിരുന്നു. 

ബുധനാഴ്ച രാത്രിയാണ് ഗുരുവായൂരിലെ ലോഡ്ജിൽ ഇവർ മുറിയെടുത്തത്. വ്യാഴാഴ്ച ഉച്ചയായിട്ടും മുറി തുറക്കാത്തതിനാൽ ജീവനക്കാർ ജനൽ തുറന്ന് നോക്കിയപ്പോഴാണ് ഇരുവരെയും തൂങ്ങിയ നിലയിൽ കണ്ടത്.


(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Below Post Ad