കല്യാണപ്പന്തൻ സാക്ഷി ; ഫാത്തിമ യാത്രയായി.നാട് മുഴുവൻ വിങ്ങിപ്പൊട്ടി


 

വിവാഹത്തിൻ്റെ ആഹ്ലാദങ്ങൾക്കും സന്തോഷങ്ങൾക്കും മേലാപ്പായി വിരിച്ച പന്തലിനെ സാക്ഷിയാക്കി ഫാത്തിമ ബത്തൂൽ ആന്ത്യയാത്രയായി.

ജീവിതത്തിലേക്ക് കൈപിടിച്ച് നടത്താൻ വരേണ്ടിയിരുന വരനും കുടുംബാംഗങ്ങളും അവസാനമായി ഒരു നോക്ക് കാണാനാണെത്തിയത്.

വിവാഹത്തലേന്ന് മൈലാഞ്ചി കല്യാണത്തിനിടെ കൂട്ടുകാരോടും കുടുംബങ്ങളോടുമൊപ്പം ഫോട്ടോ എടുത്ത് കൊണ്ടിരിക്കെ കുഴഞ്ഞ് വീണ് മരിച്ച നവവധുവിൻ്റെ അന്ത്യോപചാര ചടങ്ങുകൾക്ക് ഒരു നാട് മുഴുവൻ ഒഴുകി എത്തിയിരുന്നു.

പതായക്കര സ്‌കൂള്‍പടിയിലെ കിഴക്കേതില്‍ മുസ്തഫയുടെയും സീനത്തിന്റെയും മകള്‍ ഫാത്തിമ ബത്തൂല്‍ (19) വെളളിയാഴ്ച രാത്രി 730 നാണ് വിവാഹ തലേന്നത്തെ ആഘോഷങ്ങൾക്കിടെ കടുബങ്ങളും കൂട്ടുകാരും നോക്കി നിൽക്കെയാണ് മരണത്തിന് കീഴടങ്ങിയത്.

ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് പോസ്റ്റ്മോർട്ടം പൂർത്തിയാക്കി മൃതദേഹം പാതായക്കരയിലെ വീട്ടിലെത്തിച്ചപ്പോൾ വിവാഹ പന്തൽ നിറയെ വീട്ടുകാരും നാട്ടുകാരും കൂട്ടുകാരും  നിറഞ്ഞിരുന്നു.

വരൻ മുബഷിറും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഫാത്തിമ്മയെ അവസാനമായി ഒരു നോക്ക് കാണാൻ വെളളിയാഴ്ച രാത്രി തന്നെ എത്തിയിരുന്നു.

ശനിയാഴ്ച ഉച്ചക്ക് മയ്യിത്ത് പാതായക്കര പള്ളിയിലേക്ക് എടുത്തപ്പോൾ ആർക്കും ആരെയും അശ്വസിപ്പിക്കാനാവാതെ ബന്ധുക്കളും സുഹൃത്തുക്കളും വിങ്ങിപ്പൊട്ടുകയായിരുന്നു.



Below Post Ad