പട്ടാമ്പി : വല്ലപ്പുഴ സ്വദേശി ഉമ്മുല്‍ഖുവൈനില്‍ നിര്യാതനായി. വല്ലപ്പുഴ ചെവിക്കല്‍ ചെട്ടിയാര്‍ തൊടി സുഹൈല്‍ (20) ആണ് മരിച്ചത്.
വിസ പുതുക്കുന്നതിനായി യു.എ.ഇയിൽ എത്തിയതാണ്. വ്യാഴാഴ്ച സുഹൃത്തുക്കള്‍ക്കൊപ്പം സ്വകാര്യ ഹോട്ടലിലായിരുന്നു താമസം.
രാവിലെ എഴുന്നേല്‍ക്കാത്തത് ശ്രദ്ധയില്‍പെട്ടതോടെ പൊലീസിനെ അറിയിച്ച് ആംബുലന്‍സിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഹൃദയ സ്തംഭനമാണ് മരണ കാരണമെന്ന് ബന്ധുക്കൾ അറിയിച്ചു.
ഹമരിയയില്‍ 25 വര്‍ഷമായി ശറഫ് കോ ഓയില്‍ കമ്പനി നടത്തിയിരുന്ന പിതാവ് ശറഫുദ്ധീന്‍ (ബാവ) ഇപ്പോള്‍ യു.കെയിലാണ്.
മാതാവ്: റഹീന. മൂന്ന് സഹോദരങ്ങളുണ്ട്. കെല്ല മുഹമ്മദിന്‍റെ പേരക്കുട്ടിയാണ്.