കൂറ്റനാട് : കൂറ്റനാട് ദേശോത്സവം ഫെബ്രുവരി ഏഴിന് നടക്കും. സംഘാടകസമിതി രൂപവത്കരിച്ചു. യോഗം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.വി. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ദേശോത്സവ പ്രസിഡന്റ് കെ.പി. അരുൺ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ. കുഞ്ഞുണ്ണി, രവി മാരാത്ത്, എം.ഉണ്ണിക്കൃഷ്ണൻ, ടി. അബ്ദുൽകരീം, കെ.ആർ. ബാലൻ, കെ.പി. സിദ്ദീഖ്, ചാലിശ്ശേരി എസ്.ഐ. ഗോപാലൻ, നാഗലശ്ശേരി ഹെൽത്ത് ഇൻസ്പെക്ടർ അശോക് കുമാർ, രവികുന്നത്ത് തുടങ്ങിയവർ സംസാരിച്ചു.