പടിഞ്ഞാറങ്ങാടി : കൂനംമുച്ചിയിൽ നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട ഓട്ടോറിക്ഷയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു.
ഓട്ടോ ഡ്രൈവർ കൂനംമൂച്ചി സ്വദേശി സിറാത്ത് മാനു (65) ആണ് അപകടത്തിൽപ്പെട്ട് ചികിത്സയിലിരിക്കെ മരിച്ചത്.
ഓട്ടോ സ്റ്റാൻ്റിൽ ഓട്ടോ നിർത്തി വിശ്രമിക്കാനിരിന്ന സമയത്ത് നിയന്ത്രണം വിട്ട കാർ ഓട്ടോയിലേക്ക് പാഞ്ഞ് കയറുകയായിരുന്നു. ഡ്രൈവർ സീറ്റിൽ ഇരിന്നിരുന്ന മാനു അപ്രതീക്ഷിത ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ച് വീണു.
ഓട്ടോയോട് ചേർന്ന് നിന്നിരുന്ന ആളുകളിലേക്ക് കാർ പാഞ്ഞ് കയറാത്തതിനാൽ വൻ ദുരന്തമാണ് അന്ന് തലനാരിഴക്ക് ഒഴിവായത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ തെന്നി നീങ്ങി സമിപത്തെ ഇരുചക്രവാഹനങ്ങളിലും ഇടിച്ചു.
അപകടത്തിൻ്റെ സി സി ടി വി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ഗുരുതര പരിക്കേറ്റ ഓട്ടോ ഡ്രൈവരെ ആദ്യം എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ദ ചികിത്സക്കായി കോട്ടക്കൽ മിംസ് ആശുപത്രിയിലേക്കും പ്രവേശിപ്പിച്ചുവെങ്കിലും മരണത്തിന് കീഴടങ്ങി.