കൂറ്റനാട്: രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം കൂറ്റനാട് ശുഹദാക്കളുടെ നേർച്ച കൂറ്റനാട് ദേശോത്സവം എന്നപേരിൽ ചൊവ്വാഴ്ച ആഘോഷിക്കും. ഉച്ചയ്ക്ക് 1.30-ന് കൊടിയേറ്റും.
കൂറ്റനാട് നേർച്ചയോടനുബന്ധിച്ച് ഗുരുവായൂർ-പട്ടാമ്പി പാതയിൽ വൈകീട്ട് മൂന്നുമണിക്കുശേഷം ഗതാഗത നിയന്ത്രണമേർപ്പെടുത്തിയതായി ചാലിശ്ശേരി പോലീസ് അറിയിച്ചു.
കുന്നംകുളം ഭാഗത്തുനിന്ന് പട്ടാമ്പിയിലേക്കുവരുന്ന വാഹനങ്ങൾ ചാലിശ്ശേരിയിൽനിന്ന് തിരിഞ്ഞ് പെരിങ്ങോടുവഴി കൂറ്റനാട്ടേക്ക് പോകണം.
പട്ടാമ്പിയിൽനിന്ന് കുന്നംകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പെരിങ്ങോടുവഴി തിരിഞ്ഞുപോകണം