പട്ടാമ്പി : പതിനാല്കാരിക്കെതിരെ
ലൈംഗിക അതിക്രമം നടത്തിയ പോക്സോ കേസിൽ പ്രതി പട്ടാമ്പി സ്വദേശി പള്ളിയാലിൽ
സക്കീർ ഹുസൈന് ( 54) പതിനൊന്ന് വർഷം കഠിന തടവും 1,50,000 രൂപ പിഴയും പട്ടാമ്പി പോക്സോ കോടതി ജഡ്ജ് ശ്രീ രാമു രമേശ് ചന്ദ്ര ഭാനു ശിക്ഷ വിധിച്ചു.
പിഴ സംഖ്യ ഇരക്ക് നൽകാനും വിധിയായി .കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് പട്ടാമ്പി സബ് ഇൻസ്‌പെക്ടർ സുഭാഷ് ആണ്
കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡ്വ.നിഷ വിജയ കുമാർ ഹാജരായി.അസിസ്റ്റൻ്റ സബ് ഇൻസ്പെക്ടർ മഹേശ്വരി, അഡ്വ. ദിവ്യ ലക്ഷ്മി എന്നിവർ പ്രോസിക്യൂഷനെ സഹായിച്ചു.