ചാലിശ്ശേരി: പെരുമണ്ണൂരിൽ വായോധികയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചാലിശ്ശേരി പെരുമണ്ണൂർ മണിശ്ശേരി കുന്നത്ത് വളപ്പിൽ സാവിത്രി അമ്മ (75) യെയാണ് മരിച്ച നിലയിൽ കാണപ്പെട്ടത്.
ശനിയാഴ്ച രാവിലെ അഞ്ചരക്ക് കാണാതായ വായോധികയെ വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ രാവിലെ 6 മണിയോടെ പഴയിടത്ത് സുബ്രഹ്മണ്യ ക്ഷേത്രത്തിന്റെ പിറകുവശത്തുള്ള കുളത്തിൽ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു.
ഉടനെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടിരുന്നു.