കുറ്റിപ്പുറത്ത് സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം;20 പേർക്ക് പരുക്ക്

 


കുറ്റിപ്പുറം പള്ളിപ്പടിയിൽ സ്വകാര്യ ബസ്സും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം. കോഴിക്കോട് ഭാഗത്ത് നിന്നും തൃശ്ശൂർ ഭാഗത്തേക്ക് പോകുന്ന എവർഗ്രീൻ ബസ്സും എതിർ ദിശയിൽ വന്ന നിസ്സാൻ ടിപ്പർ ലോറിയും കൂട്ടിയിടിച്ചാണ്  അപകടം.

പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത് അപകടത്തിൽ 20 പേർക്ക് പരിക്കേറ്റെങ്കിലും ആർക്കും ഗുരുതരമായി പരിക്കില്ല

പരിക്കേറ്റവരെ കുറ്റിപ്പുറം താലൂക്ക് അശുപത്രിയിലും വളാഞ്ചേരിലെയും കോട്ടക്കലിലെയും സ്വകാര്യ അശുപത്രികളിലുമായും പ്രവേശിപ്പിച്ചു.

Below Post Ad