ചാലിശ്ശേരി മുലയംപറമ്പത്തുകാവ് പൂരം മാർച്ച് ഒന്നിന്;തെച്ചിക്കോട്ട് രാമചന്ദ്രൻ ഉൾപ്പെടെ 46 ആനകൾ അണിനിരക്കും.

 


ചാലിശ്ശേരി:ചാലിശ്ശേരിമുലയംപറമ്പത്തുകാവ് ഭഗവതിക്ഷേത്രത്തിലെ പൂരാഘോഷം മാർച്ച് ഒന്നിന് വിപുലമായ പരിപാടികളോടെ ആഘോഷിക്കും. പൂരത്തിന് ഞായറാഴ്ച കൂറയിട്ടതോടെ തട്ടകം ആവേശത്തിലലതല്ലി. പതിമൂന്നാം കൂത്തിനാണ് ഇത്തവണ മുലയംപറമ്പത്തുകാവ് പൂരാഘോഷം.

ഇനിയുള്ള ദിവസങ്ങളിൽ ക്ഷേത്രത്തിൽ വൈകീട്ട് ദീപരാധന, ചുറ്റുവിളക്ക്, തോൽപ്പാവക്കൂത്ത്, വിശേഷാൽ പൂജകൾക്കുശേഷം കൂത്തുചൊല്ലൽ എന്നിവ നടക്കും.ഏഴാംകൂത്ത് മുതൽ പതിനൊന്നാംകൂത്ത് വരെയുള്ള ദിവസങ്ങളിലെ പറയെടുപ്പിന് ഒട്ടേറെ ഭക്തർ ക്ഷേത്രത്തിലെത്തും. പൂരദിവസം മാർച്ച് ഒന്നിന് ക്ഷേത്രനടയിലും പറയെടുപ്പുണ്ടാവും. 

വെള്ളിയാഴ്ച രാവിലെ ക്ഷേത്രത്തിൽ വിശേഷാൽപൂജകൾ നടക്കും. ഉച്ചയ്ക്കുശേഷം ദേവസ്വംപൂരം എഴുന്നള്ളിപ്പ് തുടങ്ങും. വ്യാഴാഴ്ച വൈകീട്ട് പ്രസിദ്ധമായ മുലയമ്പറമ്പ് പൂരവാണിഭം നടക്കും. കൂട്ടിയെഴുന്നള്ളിപ്പിൽ തെച്ചിക്കോട്ട് രാമചന്ദ്രൻ ഉൾപ്പെടെ 46 ആനകൾ അണിനിരക്കും.

Tags

Below Post Ad