കുമ്പിടി : ആനക്കര വടക്കത്ത് തറവാട്ടിലെ നാല് സ്വാതന്ത്ര്യ സമര പെൺ പോരാളികളുടെ ജീവചരിത്രത്തെ ആസ്പദമാക്കി എം.പി.സതീഷ് രചിച്ച നിള തടത്തിലെ പെൺ താരകങ്ങൾ പ്രകാശനം ചെതു. എവി കുട്ടിമാളു അമ്മ ചാരിറ്റബ്ൾ ട്രസ്റ്റ് പ്രസിദ്ധീകരിച്ച ജീവചരിത്ര പുസ്തകം പ്രൊഫസർ എം എൻ കാരശ്ശേരിയാണ് പ്രകാശനം ചെയ്തത്.
കുമ്പിടിയിൽ നടന്ന ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ പി എം അസീസ് അധ്യക്ഷത വഹിച്ചു. എ.വി.കുട്ടിമാളുഅമ്മയുടെ പൗത്രൻ ശങ്കരൻമേനോൻ മുഖ്യഥിതിയായി. പരേതനായ കേണൽ എ.വി.എം. അച്യുതൻ മുഖ്യരക്ഷാധികാരിയായി ആരംഭിച്ച എ.വി.കുട്ടിമാളു അമ്മ ചാരിറ്റബിൾ ട്രസ്റ്റ് വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച പ്രവർത്തനങ്ങളാണ് ഇപ്പോൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകൃതമാകുന്നത്.
അമ്മു സ്വാമിനാഥൻ, എ.വി.കുട്ടിമാളു അമ്മ, ക്യാപ്റ്റൻ ലക്ഷ്മി, ജി. സുശീല എന്നിവരുടെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളും, സ്വാതന്ത്ര്യന്തര കാലത്തെ സേവന നിർഭരായ തുടർ ജീവിതവുമാണ് പുസ്തകത്തിന്റെ ഉള്ളടക്കം.
ട്രസ്റ്റ് ഭാരവാഹിയും അധ്യാപകനു എം.പി.സതീഷ് രചിച്ച പുസ്തകം കുട്ടിമാളു അമ്മ ട്രസ്റ്റ് തന്നെയാണ് അച്ചടിച്ച് പ്രസിദ്ധീകരിക്കുന്നത്.
ചടങ്ങിന്റെ ഭാഗമായി ചലച്ചിത്രപിന്നണി ഗായകൻ വി.ടി മുരളിയുടെ 'പാട്ടും പറച്ചിലും' എന്ന പരിപാടിയും നടന്നു. എ.ജയദേവൻ, യു.പി ശ്രീധരൻ, സി.വി ബാലചന്ദ്രൻ, കെ.മുഹമ്മദ്, കെ.വി മരയ്ക്കാർ, പി.ബാലൻ, സി.കെ.എൻ നമ്പൂതിരി, എം.ടി രവീന്ദ്രൻ, സി.ടി സൈതലവി,പി.ബാലകൃഷ്ണൻ, ഒ.ഫാറൂഖ് തുടങ്ങിയവർ പ്രസംഗിച്ചു.