എടപ്പാൾ നടുവട്ടത്ത് കാറിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു

 




എടപ്പാൾ: നടുവട്ടത്ത് കാറിടിച്ച് പരിക്കറ്റയാൾ മരണപ്പെട്ടു. അയിലക്കാട് വീട്ടില വളപ്പിൽ അഹമ്മദ് (55) ആണ് മരിച്ചത്.


കാലത്ത് 7 മണിയോടെയായിരുന്നു സംഭവം.  അയിലക്കാടുള്ള വീട്ടിൽ നിന്നും സാധനങ്ങൾ വാങ്ങാനായി നടുവട്ടത്തേക്ക് വരുന്നതിനിടെ  സ്കൂട്ടിയിലെ പെട്രോൾ കഴിഞ്ഞതിനെ തുടർന്ന് പമ്പിലേക്ക് നടന്നുപോകുമ്പോഴാണ് അപകടം ഉണ്ടായത്.


നാട്ടുകാർ ചേർന്ന് എടപ്പാൾ ആശുപത്രിയിൽ എത്തിച്ചങ്കിലും  മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: സഫിയ മക്കൾ: ഹസ്ന,  ആയിഷാ ദിൽന

CCTV VIDEO




Below Post Ad