ഓപ്പറേഷൻ ആഗ് – വാടാനംകുറുശ്ശി സ്വദേശിയെ കാപ്പ നിയമ പ്രകാരം കരുതൽ തടങ്കലിലാക്കി.

 



പാലക്കാട് ജില്ലാ പോലീസ് മേധാവി ശ്രീ R.ആനന്ദ് IPS സമർപ്പിച്ച ശുപാർശയിൽ, വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായ പാലക്കാട് ജില്ല, ഷൊർണ്ണൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വാടാനംകുറുശ്ശി, എന്ന സ്ഥലത്ത് മേലേപ്പുറത്ത് വീട്ടിൽ താമസിക്കുന്ന രാമൻ മകൻ 35 വയസ്സുള്ള ബാബുരാജ് @ ബാബു എന്നയാളെ കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം വകുപ്പ് 3 പ്രകാരം അറസ്റ്റ് ചെയ്ത് വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ കരുതൽ തടങ്കലിൽ പാർപ്പിച്ചു.  

ബഹു. പാലക്കാട് ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരമാണ് നടപടികൾ സ്വീകരിച്ചത്. ഷൊർണ്ണൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രഞ്ജിത്കുമാർ. ജെ. ആർ അറസ്റ്റ് ചെയ്ത് തുടർ നടപടികൾ സ്വീകരിച്ചു. ഓപ്പറേഷൻ ആഗിന്റെ ഭാഗമായി ജില്ലയിൽ നടന്നുവരുന്ന പ്രത്യക ഡ്രൈവിന്റെ ഭാഗമായാണ് നടപടികൾ സ്വീകരിച്ചത്.  2016 വർഷത്തിലും കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം വകുപ്പ് 3 പ്രകാരം കരുതൽ തടങ്കലിൽ പാർപ്പിച്ചിട്ടുണ്ട്.

 2024 വർഷത്തിൽ മാർച്ച് മാസത്തിൽ ഷൊർണ്ണൂരിൽ പരുത്തിപ്രയിലുള്ള താമസ വീട്ടിൽ അനധികൃതമായി കഞ്ചാവും മെത്താഫിറ്റാമിനും കൈവശം സൂക്ഷിച്ച് വച്ചത് പിടിക്കപ്പെട്ടതിന് കേസിൽ പ്രതിയായതിനെ തുടർന്നാണ് കാപ്പ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിച്ചത്.

 അന്യായമായി തടസ്സം സൃഷ്ടിക്കുക, അന്യായമായി തടഞ്ഞുവക്കുക, സ്വേച്ഛയാ ദേഹോപദ്രവം ഏൽപ്പിക്കുക, അപായകരമായ ആയുധങ്ങളാലോ മറ്റു മാർഗ്ഗങ്ങളിലൂടെയോ സ്വേച്ഛയാ ദേഹോപദ്രവം ഏൽപ്പിക്കുക, അപായകരമായ ആയുധങ്ങളാലോ മറ്റു മാർഗ്ഗങ്ങളിലൂടെയോ സ്വേച്ഛയാ കഠിനമായ ദേഹോപദ്രവം ഏൽപ്പിക്കുക, നഷ്ടം വരുത്തുന്ന തരത്തിൽ ദ്രോഹം ചെയ്യുക, കൂടാതെ NDPS നിയമത്തിൽ പ്രതിപാദിക്കുന്ന യാതൊരുവിധ അധികാരപത്രമോ രേഖയോ ഇല്ലാതെ മയക്കുമരുന്ന് ഇനത്തിൽപ്പെട്ട കഞ്ചാവ് ഉപയോഗത്തിനും വിതരണത്തിനും വിൽപ്പനയ്ക്കുമായി ചെറിയ അളവിനു മുകളിലും വാണിജ്യ അളവിനു താഴെയുമായി കൈവശം വയ്ക്കുക, കൂടാതെ ചെറിയ അളവിനു മുകളിലും വാണിജ്യ അളവിനു താഴെയുമായി ഉപയോഗത്തിനും വിതരണത്തിനും വിൽപ്പനയ്ക്കുമായി മെത്താഫിറ്റാമിൻ കൈവശം വയ്ക്കുക, ചെറിയ അളവിൽ ഉപയോഗത്തിനും വിതരണത്തിനും വിൽപ്പനയ്ക്കുമായി MDMA കൈവശം വക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളിൽ സ്ഥിരമായി ഏർപ്പെട്ടതിനാണ് ബാബുരാജിനെതിരെ കാപ്പ ചുമത്തിയിട്ടുള്ളത്. നിലവിൽ കഞ്ചാവും മെത്താഫീറ്റാമിനും  പിടിക്കപ്പെട്ടതിന് ഷൊർണ്ണൂർ പോലീസ് സ്റ്റേഷനിലും,  പട്ടാമ്പി എക്സൈസ്  റേഞ്ച് ഓഫീസിലും കേസുകൾ നിലവിലുണ്ട്.  കൂടാതെ അനധികൃതമായി കഞ്ചാവും, MDMAയും  കൈവശം വച്ചതിന് തൃശ്ശൂർ ജില്ലയിലെ വിയ്യൂർ പോലീസ് സ്റ്റേഷനിലും കേസ് നിലവിലുണ്ട്.

Tags

Below Post Ad