കല്ലടത്തൂർ : ചിന്മയ വിദ്യാലയത്തിൽ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി മാതൃപൂജ നടത്തി. കേരള ചിന്മയ യുവകേന്ദ്രത്തിന്റെ സംയോജകനായ ബ്രഹ്മചാരി സുധീർ ചൈതന്യ ഭദ്രദീപം കൊളുത്തി പരിപാടിയുടെ കാർമികത്വം വഹിച്ചു.
അധ്യാപിക ശ്രീമതി രവീണ സ്വാഗതം പറഞ്ഞു. സംസ്‌കൃതം അധ്യാപിക ശ്രീമതി ഗീത കെ വി പരിപാടിക്ക് നേതൃത്വം നൽകി. സംഗീത അധ്യാപിക ശ്രീമതി സ്വാതിയുടെ നേതൃത്വത്തിൽ കുട്ടികൾ ഭജന നടത്തി. അധ്യാപിക ശ്രീമതി ശിൽപ നന്ദി പ്രകാശിപ്പിച്ചു.