കൽപറ്റ/പാലക്കാട്/ ചേലക്കര: വയനാട് ലോക്സഭ മണ്ഡലത്തിലേക്കും പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലേക്കും നടന്നഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ തുടങ്ങി. ആദ്യം പോസ്റ്റൽ, ഹോം വോട്ടുകളാണ് എണ്ണുന്നത്. തുടർന്ന് മെഷീൻ വോട്ടുകളുടെ എണ്ണൽ തുടങ്ങും. പോളിങ്ങിലെ ഏറ്റക്കുറച്ചിൽ പ്രവചനം അസാധ്യമാക്കുന്നു. പാലക്കാട്ടെ ഫലമാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഫലമെന്തായാലും സംസ്ഥാന രാഷ്ട്രീയത്തിൽ തുടർചലനങ്ങൾ സൃഷ്ടിക്കുമെന്നുറപ്പ്