പാലക്കാട്: വോട്ടെണ്ണി തീരും മുമ്പേ പുതിയ എം.എൽ.എയാവുന്ന രാഹുൽ മാങ്കൂട്ടത്തിലിന് അഭിനന്ദനവുമായി വിടി ബൽറാം.
''പാലക്കാട് രാഹുൽ തന്നെ.
ഷാഫി പറമ്പിലിന്റെ പിൻഗാമിയായി പാലക്കാട്ടെ പുതിയ എം.എൽ.എ.യാവുന്ന രാഹുൽ മാങ്കൂട്ടത്തിലിന് ഹാർദ്ദമായ അഭിനന്ദനങ്ങൾ.
അഭിമാനകരമായ ഈ വിജയമൊരുക്കിയ എല്ലാ യുഡിഎഫ് പ്രവർത്തകർക്കും പാലക്കാട്ടെ വോട്ടർമാർക്കും നന്ദി''. ബൽറാം ഫേസ്ബുക്കിൽ കുറിച്ചു
എന്നാൽ പാലക്കാട് ലീഡ് മാറി മറിഞ്ഞു കൊണ്ടിരിക്കുകയാണ്