ഹോട്ടലിനു മുന്നില്‍ ചായ കുടിച്ചിരുന്നവരുടെ ഇടയിലേക്ക് നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ ഇടിച്ചു കയറി യുവാവിന് ദാരുണാന്ത്യം

 


ചെർപ്പുളശ്ശേരി അടക്കാ പുത്തൂരിൽ  വാഹനാപകടം. നിയന്ത്രണം വിട്ട് പിക്കപ്പ് ലോറി  ഇടിച്ചു കയറി ഹോട്ടലിന് പുറത്ത് ചായ കുടിച്ചുകൊണ്ടിരുന്ന ഒരാൾ മരിച്ചു.തിരൂർ ചമ്രവട്ടം സ്വദേശി തഹസിൽ (20) ആണ് മരിച്ചത്. അപകടത്തിൽ മറ്റു നാലു പേർക്കും  പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച പുലർച്ചെ 2 മണിക്കായിരുന്നു അപകടം

മുണ്ടുർ തൂത സംസ്ഥാനപാതയിൽ അടക്കാപുത്തൂർ സെൻററിൽ വ്യാഴാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് അപകടമുണ്ടായത് , പാലക്കാട് ഭാഗത്തുനിന്നും വരികയായിരുന്നു പിക്കപ്പ് ലോറി നിയന്ത്രണം വിട്ടു സമീപത്തെ ഹോട്ടലിന് പുറത്ത്  ചായ കുടിച്ചു കൊണ്ടിരിക്കുകയായിരുന്ന യുവാക്കൾക്കിടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. 

കൊടൈക്കനാലിൽ നിന്നും ബൈക്കുകളിൽ വിനോദയാത്ര കഴിഞ്ഞു വരികയായിരുന്നു സംഘം. ഗുരുതരമായി പരിക്കേറ്റ തഹ്സീലിനെ മാങ്ങോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. തഹ്സീലും പരിക്ക് പറ്റിയ സിനാൻ, നിയാസ്, മുഹമദ് സ്വാലിഹ് , എന്നിവരും വയനാട് മേപ്പാടിയിലുള്ള WIMS  മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളാണ് .

4 ബൈക്കുകളിലായാണ് ഇവരടങ്ങുന്ന 7 അംഗ സംഘം ഇവിടെ ഹോട്ടലിൽ ചായ കുടിക്കുവാനായി നിർത്തിയത്. ചായ കുടിച്ചു കൊണ്ടിരുന്ന കർണ്ണാട്രക സ്വദേശിയായ ലോറി ഡ്രൈവർ സെയിലാണ് പരിക്കേറ്റ മറ്റൊരാൾ , 

പിക്കപ്പ് ഓടിച്ചിരുന്ന കൊപ്പം കൈപ്പുറം സ്വദേശി മുഹമ്മദ് ഫാസിലിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കോഴിക്കുഞ്ഞുക്കളുമായി വരികയായിരുന്നു പിക്കപ്പ് ലോറി ,ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് സംശയിക്കുന്നു

അപകട സ്ഥലം പി.മമ്മിക്കുട്ടി എം എൽ എ സന്ദർശിച്ചു.



Below Post Ad