കൊപ്പത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു. കൊപ്പം - വളാഞ്ചേരി റോഡിൽ പെട്രോൾ പമ്പിന് സമീപത്താണ് സംഭവം. ഇന്ന് ഉച്ചയ്ക്ക് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിക്കുകയായിരുന്നു. കാറിൽ നിന്ന് പുക ഉയരുന്നത് കണ്ട് യാത്രക്കാർ കാർ
നിർത്തിയിറങ്ങിയതിനാൽ ആളപായം ഉണ്ടായില്ല.തീ പൂർണ്ണമായും കാറിനെ വിഴുങ്ങി. പട്ടാമ്പിയിൽ നിന്ന് ഫയർ ഫോഴ്സ് എത്തി തീ അണച്ചു.
