തിരൂർ: ഭാരതപ്പുഴയിൽ കക്ക വാരാനിറങ്ങിയ ആറംഗ സംഘത്തിൻ്റെ തോണി മറിഞ്ഞ് ബന്ധുക്കളായ രണ്ട് സ്ത്രീകൾ മരണപ്പെട്ടു. രണ്ടുപേരെ രക്ഷപ്പെടുത്തി. രണ്ടുപേർക്കായുള്ള തിരച്ചിൽ തുടരുന്നു.
പ്രദേശവാസികളായ ഈന്തു കാട്ടിൽ ഹംസയുടെ ഭാര്യ റുഖിയ (60), വിളക്കത്ര വളപ്പിൽ മുഹമ്മദിൻ്റെ ഭാര്യ സൈനബ (54) എന്നിവരാണ് മരണപ്പെട്ടത്. മൃതദേഹങ്ങൾ ആലത്തിയൂരിലെ സ്വകാര്യ ആശുപത്രിയിൽ.
ഇന്ന് വൈകീട്ട് ഏഴ് മണിയോടെ
പുറത്തൂർ കുഞ്ചിക്കടവിലാണ്
അപകടം. നാട്ടുകാരും പൊലീസ്, റവന്യൂ സംഘങ്ങളും ചേർന്ന് തിരച്ചിൽ തുടരുന്നു.
ഭാരതപ്പുഴയിൽ തോണി മുങ്ങി ബന്ധുക്കളായ രണ്ട് സ്ത്രീകൾ മരിച്ചു
നവംബർ 19, 2022
Tags