പടിഞ്ഞാറങ്ങാടി കൂനംമൂച്ചി റോഡിലെ കുഴിയില്‍ നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം.
പടിഞ്ഞാറങ്ങാടി കരിമ്പരക്കുന്ന് സ്വദേശി വടക്കേല വളപ്പിൽ സാബിറാണ് (27) മരണപ്പെട്ടത്.കൂടെ യാത്ര ചെയ്ത സുഹൃത്തിന് സാരമായി പരിക്കേറ്റു.
വെള്ളിയാഴ്ച വൈകുന്നേരം
പടിഞ്ഞാറങ്ങാടി കുനമൂച്ചി റോഡിലെ കുഴിയിൽ ബൈക്ക് നിയന്ത്രണ് വിട്ട് മറിഞ്ഞാണ് അപകടം.
ലീവിന് നാട്ടിൽ വന്ന പ്രവാസിയായ സാബിർ അടുത്ത ദിവസം തിരിച്ച് പോകാൻ ടിക്കറ്റെടുത്തിരിക്കെയാണ് റോഡിലെ കുഴികൾ ജീവനെടുത്തത്.