പട്ടാമ്പിയിൽ ടോറസ് ലോറി വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം

 


പട്ടാമ്പിയിൽ ടോറസ് ലോറി വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം. ഇന്ന് കല്പക സ്ട്രീറ്റ് ജംക്ഷന് സമീപമാണ് സംഭവം. കൊപ്പൻസ് മാളിന് മുന്നിൽ നിർത്തിയിട്ട ലോറി തനിയെ നീങ്ങി പോസ്റ്റിലിടിക്കുകയായിരുന്നു.

 ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് മുറിഞ്ഞ് കഷ്ണങ്ങളായി. ഇതോടെ പ്രദേശത്തെ വൈദ്യുതി ബന്ധം താറുമാറായി. അപകടത്തിൽ ആളപായമില്ല. സംഭവ സമയം ആളുകൾ ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.

Below Post Ad